ആശുപത്രികളില്‍ രണ്ടു മാസത്തിനകം നിയമനം: മന്ത്രി
തൃശൂര്‍: സര്‍ക്കാര്‍ ആശുപത്രികളില്‍ അനുമതിയായ എല്ലാ തസ്തികകളിലും രണ്ടു മാസത്തിനകം നിയമനം നടത്തുമെന്ന് ആരോഗ്യമന്ത്രി പി.കെ.ശ്രീമതി പറഞ്ഞു.
ശനിയാഴ്ച രാവിലെ തൃശൂര്‍ ജില്ലാ ആശുപത്രിയില്‍ സന്ദര്‍ശനം നടത്തിയതിനു ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
അടുത്ത ആറു മാസത്തേക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ മറ്റു നിയമനങ്ങള്‍ ഉണ്ടാവില്ല. സര്‍ക്കാര്‍ ആശുപത്രികളില്‍ ആവശ്യമുള്ള ഡോക്ടര്‍മാരെ നിയമിക്കാന്‍ ഐഎംഎയെ സമീപിക്കും.
തൃശൂര്‍ ജില്ലാ ആശുപത്രി എല്ലാ സൗകര്യങ്ങളോടുംകൂടിയ ആശുപത്രിയാക്കി മാറ്റുമെന്നും മന്ത്രി അറിയിച്ചു.












Click it and Unblock the Notifications