കനത്ത മഴ: സംസ്ഥാനത്ത് മൂന്ന് മരണം
തിരുവനന്തപുരം: കുറച്ചുനാളത്തെ ഇടവേളക്കു ശേഷം സംസ്ഥാനത്ത് കാലവര്‍ഷം കനത്തു. മഴക്കെടുതിയില്‍ തിരുവനന്തപുരം, ആലപ്പുഴ,കോഴിക്കോട് ജില്ലകളില്‍ ഒരാള്‍ വീതം മരിച്ചു. കരമനയാറ്റില്‍ വീണ മൂന്നു വയസുകാരിയെ കാണാതായി.
കൊയിലാണ്ടി, വടകര, വടക്കാഞ്ചേരി എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ മഴപെയ്തതെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചു. തീരപ്രദേശങ്ങളില്‍ ശക്തിയേറിയ കാറ്റു വീശാനിടയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്തെ വടക്കന്‍ ജില്ലകളിലും ലക്ഷദ്വീപിലെ ചില പ്രദേശങ്ങളിലുമാണ് കനത്ത മഴ പെയ്തത്.
കോവളത്തുനിന്നും മീന്‍പിടിക്കന്‍ പോയ വിഴിഞ്ഞം കോട്ടപ്പുറം ചാരുവിള കോളനിയില്‍ സുര്‍ലിന്‍(70) മരിച്ചു. വെള്ളിയാഴ്ച്ച രാവിലെ സുര്‍ലിന്‍ മീന്‍പിടിക്കാന്‍ പോയ കട്ടമരം കരയ്ക്കടിഞ്ഞിരുന്നു. തുടന്ന് മറൈന്‍ എന്‍ഫോഴ് സ്മന്റ് അധികൃതര്‍ നടത്തിയ തെരച്ചിലില്‍ വൈകിട്ട് 5.30 ഓടെ മൃതദേഹം കണ്ടെടുക്കുകയയിരുന്നു.
കുര്യാത്തി തേരകത്തുള്ള അജിത്തിന്റെ മകള്‍ ശ്രുതിയെയാണ് കരമനയാറ്റില്‍ കാണാതായത്. താറാവിനെ കളിപ്പിക്കുന്നതിനിടയില്‍ കുട്ടി അബദ്ധത്തില്‍ വെള്ളത്തില്‍ വീണതാകാമെന്നാണ് കരുതുന്നത്.
ആലപ്പുഴം തണ്ണീര്‍മുക്കം അയ്യമ്മാക്കില്‍ ദേവികി(82) വെള്ളിയാഴ്ച്ച പുലര്‍ച്ചെ പൊട്ടിവീണ വൈദ്യുതക്കമ്പി തട്ടി മരിച്ചു. കോഴിക്കോട് പേരാമ്പ്രക്കടുത്ത് പേരാമ്പ്ര ഹയര്‍സെക്കണ്ടറി സ്കൂള്‍ 10-ാം ക്ലാസ്സ് വിദ്യാര്‍ഥി ഹാരിഫ് ആള്‍മറയില്ലാത്ത കിണറ്റില്‍ വീന് മരിച്ചു.
തൃശ്ശൂരില്‍ വെള്ളിയാഴ്ച്ച രണ്ടിടത്ത് ചുഴലിക്കാറ്റ് വീശി. ജില്ലയുടെ പലഭാഗങ്ങളും കനത്തമഴയില്‍ വെള്ളത്തിനടിയിലായി. കനത്ത കാറ്റിലും മഴയിലും സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ കൃഷിക്കും വീടുകള്‍ക്കും വന്‍ തോതില്‍ നാശം സംഭവിച്ചിട്ടുണ്ട്.
കൊയിലാണ്ടി, വടകര, വടക്കാഞ്ചേരി എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത്- 14 സെന്റിമീറ്റര്‍. കണ്ണൂര്‍, കോഴിക്കോട് , പിറവം, പുനലൂര്‍ എന്നിവിടങ്ങളില്‍ 13 സെന്റിമീറ്റര്‍ മഴ ലഭിച്ചു. ഒറ്റപ്പാലത്ത് 12ഉം പട്ടാമ്പി, മണ്ണാര്‍ക്കാട്, കുന്നംകുളം എന്നിവിടങ്ങളില്‍ 11സെന്റിമീറററും മഴ പെയ്തു. തലശ്ശേരി, കൊടുങ്ങല്ലൂര്‍, കരിപ്പൂര്‍,തൃശ്ശൂര്‍ എന്നിവിടങ്ങളില്‍ 10ഉം കൊച്ചി,ഹരിപ്പാട് എന്നിവിടങ്ങളില്‍ 9സെന്റിമീറ്ററുമാണ് മഴയുടെ തോത്.












Click it and Unblock the Notifications