മദനിക്ക് മതിയായ ചികിത്സ കിട്ടുന്നില്ല: സിറാജ്
തിരുവനന്തപുരം: കോയത്തൂര്‍ സെന്‍ട്രല്‍ ജയിലിനു പുറത്തെ ആശുപത്രികളില്‍ പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനിക്ക് മതിയായ ചികിത്സ കിട്ടുന്നില്ലെന്ന് പിഡിപി വര്‍ക്കിംഗ് ചെയര്‍മാന്‍ പൂന്തുറ സിറാജ് ആരോപിച്ചു.
മതിയായ മികച്ച വൈദ്യ സഹായം മദനിക്ക് ലഭ്യമാക്കുമെന്ന് തമിഴ്നാട് സര്‍ക്കാര്‍ ഉറപ്പു നല്‍കിയിട്ടുണ്ടെങ്കിലും അദ്ദേഹത്തിന് ചികിത്സ നിഷേധിക്കാന്‍ ഗൂഢാലോചന നടക്കുന്നുണ്ട്.
മദനിക്ക് ജയിലില്‍ വച്ച് ഹൃദയാഘാതം സംഭവിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ആരോഗ്യനില ദിവസം കഴിയുന്തോറും വഷളായി കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ അദ്ദേഹത്തിന് മതിയായ ചികിത്സ കിട്ടാന്‍ വേണ്ട നടപടികള്‍ തമിഴ്നാട് മുഖ്യമന്ത്രി കരുണാനിധി സ്വീകരിക്കണമെന്ന് സിറാജ് ആവശ്യപ്പെട്ടു.












Click it and Unblock the Notifications