മന്ത്രി ശര്‍മ്മയുടെ കാര്‍ അപകടത്തില്‍പെട്ടു
കോഴിക്കോട്: ഫിഷറീസ് മന്ത്രി എസ്.ശര്‍മ്മയുടെ കാര്‍ അപകടത്തില്‍ പെട്ടു. ശനിയാഴ്ച രാവിലെ പതിനൊന്നരയോടെ കോഴിക്കോടിനടുത്ത് എരഞ്ഞിപ്പാലത്തിനടുത്തു വച്ചാണ് അപകടമുണ്ടായത്. മന്ത്രിക്ക് പരിക്കില്ല.
ഡ്രൈവര്‍ക്കും ഗണ്‍മാനും നിസാര പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബൈപ്പാസില്‍ വച്ച് മന്ത്രിയുടെ കാര്‍ ഒരു മിനിലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. എലത്തൂരിലെ ഒരു യോഗത്തില്‍ പങ്കെടുത്ത ശേഷം തൃശൂരിലേക്ക് പോവുകയായിരുന്നു മന്ത്രി.












Click it and Unblock the Notifications