പൊലീസ് സ്റേഷനുകള്‍ കമ്പ്യൂട്ടര്‍വത്കരിക്കും: കോടിയേരി
കാസര്‍കോട്: സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റേഷനുകളിലും കമ്പ്യൂട്ടര്‍ സ്ഥാപിക്കുമെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ അറിയിച്ചു.
ഇതുവഴി പൊലീസ് സ്റേഷനുകളിലെത്താതെ തന്നെ ജനങ്ങള്‍ക്ക് ഇ-മെയില്‍ വഴി പരാതികള്‍ അയക്കാനാവുമെന്നും കോടിയേരി പറഞ്ഞു. എല്ലാ പൊലീസുകാര്‍ക്കും നിര്‍ബന്ധിതമായ കമ്പ്യൂട്ടര്‍ പരിശീലനം നല്‍കും. സംസ്ഥാന സാക്ഷരതാ മിഷന്‍ നല്‍കുന്ന പത്താം ക്ലാസിനു തുല്യമായ സര്‍ട്ടിഫിക്കറ്റുകളുടെ സംസ്ഥാനവ്യാപകമായ വിതരണം കാസര്‍കോട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
സംസ്ഥാന സാക്ഷരതാ മിഷന്റെ പാഠ്യപദ്ധതിയില്‍ കമ്പ്യൂട്ടര്‍ പരിശീലനവും ഉള്‍പ്പെടുത്തണമെന്ന് കോടിയേരി ആവശ്യപ്പെട്ടു.












Click it and Unblock the Notifications