സ്വാശ്രയ ബില്‍: അവകാശത്തിന്മേലുള്ള കടന്നുകയറ്റം കാത്തലിക് ഫെഡറേഷന്‍
കോട്ടയം: മതന്യൂനപക്ഷങ്ങള്‍ക്കു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുന്നതിനു ഭരണഘടന അനുവദിച്ച അവകാശത്തിന്‍മേലുള്ള കടന്നുകയറ്റമാണ് നിയമസഭയില്‍ അവതരിപ്പിച്ച സ്വാശ്രയബില്ലെന്ന് കാത്തലിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ എക്സിക്യൂട്ടീവ് യോഗം കുറ്റപ്പെടുത്തി.
പ്രഫഷണല്‍ വിദ്യാഭ്യാസ രംഗത്തെ മുഴുവന്‍ പ്രതിസന്ധിയുടെയും കാരണം മാറിമാറി അധികാരത്തിലേറുന്ന സര്‍ക്കാറുകളുടെ തെറ്റായ വിദ്യാഭ്യാസ നയമാണെന്നും ഫെഡറേഷന്‍ ആരോപിച്ചു.
ബില്ലിലെ വ്യവസ്ഥകള്‍ക്കെതിരെ ജൂണ്‍ 25കരിദിനമായി ആചരിക്കാന്‍ യോഗം തീരുമാനിച്ചു.
ദേശീയ പ്രസിഡന്റ് അഡ്വ. പി.പി ജോസഫിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ജോര്‍ജ് വര്‍ഗീസ് കോടിക്കല്‍, കെ.വി സെബാസ്റ്യന്‍ കുന്നത്തുകുഴിയില്‍, പ്രഫ. ജേക്കബ് എം എബ്രഹാം, ജേക്കബ് ഡി നെല്ലിക്കാപ്പള്ളി, ഡോ. റോസി സോണി, അജി ജോസഫ്, ഡോ. ഐസക് ആന്റണി എന്നിവര്‍ പങ്കെടുത്തു












Click it and Unblock the Notifications