മോഷ്ടാക്കള്‍ വാഹനാപകടത്തില്‍ മരിച്ചു
ആലപ്പുഴ: വഴിയാത്രക്കാരിയുടെ സ്വര്‍ണമാല പൊട്ടിച്ചെടുത്ത ബൈക്ക് യാത്രക്കാര്‍ ബസിനടിയില്‍പ്പെട്ട് മരിച്ചു.
ആലപ്പുഴ വട്ടപ്പള്ളി, ചാത്തനാട് സ്വദേശികളായ അന്‍വര്‍, റജീബ് എന്നിവരാണ് മരിച്ചത്. ചേര്‍ത്തല തണ്ണീര്‍മുക്കം റോഡില്‍ വാരനാട് വച്ചാണ് ബൈക്കില്‍ വന്ന ഈ യുവാക്കള്‍ വീട്ടമ്മയുടെ മാല പൊട്ടിച്ചെടുത്തത്.
വെള്ളിയാംകുളം കൃഷിഭവന് മുന്നില്‍ വച്ചാണ് ബൈക്ക് സ്വകാര്യബസ്സിനടിയില്‍പ്പെട്ടത്. ഉടന്‍തന്നെ ഇവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
അപകടസ്ഥലത്തുനിന്നും സ്വര്‍ണമാലയും കഞ്ചാവും പൊലീസ് കണ്ടെടുത്തു.












Click it and Unblock the Notifications