പ്രത്യേക വ്യാപാരത്തില്‍ സൂചിക 12 പോയിന്റ് ഉയര്‍ന്നു
മുംബൈ: ജൂണ്‍ 25 ഞായറാഴ്ച 10.30 മുതല്‍ 11.30 വരെ നടന്ന മുംബൈ സ്റോക്ക് എക്സ്ചേഞ്ചിലെ പ്രത്യേക വ്യാപാരത്തില്‍ സൂചിക 12 പോയിന്റ് ഉയര്‍ന്നു.
സാങ്കേതികവിദ്യ നവീകരിക്കുന്നതിന്റെ ഭാഗമായാണ് ഒരു മണിക്കൂര്‍ പ്രത്യേക വ്യാപാരം നടന്നത്. 42.30 പോയിന്റ് ഉയര്‍ന്ന് 10,443.60ലാണ് വ്യാപാരം ആരംഭിച്ചത്. തുടര്‍ന്ന് 10,510.07 വരെയെത്തിയതിനു ശേഷം സൂചിക താഴേക്ക് വന്നു. ഒടുവില്‍ 11.63 പോയിന്റിന്റെ മാത്രം ഉയര്‍ച്ചയോടെ 10.412.93ല്‍ ക്ലോസ് ചെയ്തു.
നിഫ്റ്റി 7.60 പോയിന്റ് ഉയര്‍ന്ന് 3,050.30ല്‍ ക്ലോസ് ചെയ്തു.












Click it and Unblock the Notifications