പ്രവീണ്‍ മഹാജനെതിരെ 28ന് കുറ്റപത്രം നല്‍കും
മുംബൈ; ബിജെപി ജനറല്‍ സെക്രട്ടറി പ്രമോദ് മഹാജനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ സഹോദരന്‍ പ്രവീണ്‍ മഹാജനെതിരെ ജൂണ്‍ 28ന് പൊലീസ് കുറ്റപത്രം സമര്‍പ്പിക്കും.
28ന് പ്രവീണിനെ കോടതിയില്‍ ഹാജരാക്കും. കുറ്റപത്രത്തിന് അന്തിമരൂപം നല്‍കിവരികയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
അതിനിടെ, മനശാസ്ത്ര ചികിത്സക്കുള്ള അപേക്ഷ തള്ളിയ മജിസ്ട്രേറ്റിന്റെ ഉത്തരവിനെതിരെ അടുത്തയാഴ്ച പ്രവീണ്‍ മഹാജന്‍ സെഷന്‍സ് കോടതിയില്‍ ഹര്‍ജി നല്‍കും.












Click it and Unblock the Notifications