ബിജെപി നയങ്ങളില്‍ മാറ്റം വരുത്തും: ഗണേഷ്
തൃശൂര്‍: തുടര്‍ച്ചയായ തിരഞ്ഞെടുപ്പ് പരാജയങ്ങളുടെ പശ്ചാത്തലത്തില്‍ ബിജെപി സംസ്ഥാന ഘടകം നയങ്ങളിലും തന്ത്രങ്ങളിലും മാറ്റം വരുത്തുമെന്ന് ബിജെപി വക്താവ് എല്‍.ഗണേഷ് അറിയിച്ചു.
ന്യൂനപക്ഷവിരുദ്ധമെന്ന ബിജെപിയുടെ പ്രതിഛായയാണ് തിരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിക്കു തിരിച്ചടിയുണ്ടാകാന്‍ ഒരു കാരണം. ന്യൂനപക്ഷങ്ങളുടെ വിശ്വാസം നേടിയെടുക്കുന്ന പുതിയ നയങ്ങളെ കുറിച്ച് ബിജെപി ആലോചിക്കും. ഒരു പുതിയ സഖ്യം രൂപീകരിക്കുക എന്നതാണ് ബിജെപിക്ക് മുന്നില്‍ ഭാവിയിലുള്ള ഏകമാര്‍ഗം.
സംഘടനാ തിരഞ്ഞെടുപ്പ് നടത്തുന്നതു സംബന്ധിച്ച് സംസ്ഥാന നേതൃയോഗം വിശദമായി ചര്‍ച്ച ചെയ്യും. ദേശീയതല നേതാക്കള്‍ക്ക് പങ്കെടുക്കുന്നതിനുള്ള സൗകര്യം കണക്കിലെടുത്താണ് പാര്‍ട്ടി നേതൃയോഗം രണ്ടു തവണ മാറ്റിവച്ചതെന്നും ഗണേഷ് പറഞ്ഞു.












Click it and Unblock the Notifications