സമഗ്ര വനം നയം ആറുമാസത്തിനുള്ളില്‍: മന്ത്രി
കോഴിക്കോട്: സംസ്ഥാനത്ത് സമഗ്ര വനം നയം ആറു മാസത്തിനുള്ളില്‍ നടപ്പാക്കുമെന്ന് വനം മന്ത്രി ബിനോയ് വിശ്വം അറിയിച്ചു.
കഴിഞ്ഞ സര്‍ക്കാര്‍ കൊണ്ടുവന്ന വനേതര പ്രദേശത്ത് വൃക്ഷം വച്ചുപിടിപ്പിക്കല്‍ പ്രോത്സാഹന നിയമം പൊളിച്ചെഴുതും. ഇതിലെ ആറാം കുപ്പ് മരം മുറിക്കല്‍ പ്രോത്സാഹിപ്പിക്കുന്നതാണ്.
ഇപ്പോഴുള്ള വനം സംരക്ഷിക്കാനും വനം, ചന്ദന മാഫിയകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനും ജനങ്ങളുടെ സഹകരണം കൂടി ഉറപ്പാക്കും, കര്‍ഷകരുടെയും ആദിവാസികളുടെയും താത്പര്യങ്ങള്‍ പൂര്‍ണമായി സംരക്ഷിക്കുമെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട് ഗുരുവായൂരപ്പന്‍ പൂര്‍വിദ്യാര്‍ഥികളുടെ വര്‍ഷകാല സമ്മേളനം വൃക്ഷദിനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.












Click it and Unblock the Notifications