ലയനം പരിഗണനയിലില്ല: മുരളീധരന്‍
തിരുവനന്തപുരം: ഡിഐസി ഒരു പാര്‍ട്ടിയുമായും ലയിക്കേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് ഡിഐസി പ്രസിഡന്റ് കെ.മുരളീധരന്‍.
പാര്‍ട്ടിയുടെ ജില്ലാ ജനറല്‍ ബോഡി യോഗങ്ങളില്‍ ലയനം വേണ്ടെന്ന വികാരമാണ് പ്രതിഫലിച്ചത്. പാര്‍ട്ടി രൂപീകരിച്ച സാഹചര്യം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ടു തന്നെ മറ്റൊരു പാര്‍ട്ടിയുമായി ലയിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നില്ല- മുരളി വ്യക്തമാക്കി. ഡിഐസി നിര്‍വാഹക സമിതി യോഗത്തിനു ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകായയിരുന്നു അദ്ദേഹം.
ഡിഐസിയില്‍ ചോര്‍ച്ച ഉണ്ടായിട്ടില്ല. ഒന്നോ രണ്ടോ പേര്‍ വിട്ടുപോയതു പോലെ ചിലരൊക്കെ ഇങ്ങോട്ടും പോകും. ഇത്തരം ഭാഗ്യാന്വേഷികള്‍ എല്ലാ കാലത്തുമുണ്ടായിട്ടുണ്ട്. ഡിഐസിയില്‍ നിന്ന് ആളെപ്പിടിക്കാന്‍ കോണ്‍ഗ്രസില്‍ നിന്ന് ചിലര്‍ ശ്രമിക്കുന്നുണ്ട്.
എല്‍ഡിഎഫ് സര്‍ക്കാരിന്റെ ആദ്യബജറ്റ് ജനവിരുദ്ധമാണ്. സ്വാശ്രയബില്ലിന് പിന്നില്‍ സര്‍ക്കാരും മാനേജ്മെന്റുകളും ചേര്‍ന്നുള്ള ഗൂഢാലോചനയാണെന്നും മുരളി പറഞ്ഞു.












Click it and Unblock the Notifications