മഴക്കെടുതി രൂക്ഷം: രണ്ടു പേര്‍ കൂടി മരിച്ചു
കൊല്ലം: സംസ്ഥാനത്ത് കാലവര്‍ഷ കെടുതി രൂക്ഷമായി. ഞായറാഴ്ച കനത്ത മഴയില്‍ സംസ്ഥാനത്ത് രണ്ടു പേര്‍ കൂടി മരിച്ചു.
കാസര്‍ഗോഡും കൊല്ലത്തുമാണ് മരണങ്ങള്‍ സംഭവിചചത്. കാസര്‍കോട് നാരായണനും കൊല്ലത്ത് ഹമീദുമാണ് മരിച്ചത്. നാരായണന്‍ ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുമ്പോള്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു.
കൊല്ലത്തും ആലപ്പുഴയിലും കടലാക്രമണം രൂക്ഷമായി. തീരപ്രദേശങ്ങളിലെ ഒട്ടേറെ വീടുകള്‍ തകര്‍ന്നു. ചേര്‍ത്തല, കുട്ടനാട്, ആലപ്പുഴ, തോട്ടപ്പള്ളി തുടങ്ങിയ സ്ഥലങ്ങളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുടങ്ങിയിട്ടുണ്ട്. കരുനാഗപ്പള്ളിയില്‍ നാനൂറോളം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു.












Click it and Unblock the Notifications