അരുന്ധതി റോയിക്കും വിക്രം സേത്തിനുമെതിരെ ഭൂമി കൈയേറ്റ കേസ്
ഭോപാല്‍: ഒരു ആദിവാസിയുടെ ഭൂമി കൈയേറിയെന്ന കേസില്‍ പ്രമുഖ എഴുത്തുകാരായ അരുന്ധതി റോയിയുടെയും വിക്രം സേത്തിന്റെയും കുടുംബങ്ങള്‍ക്ക് മധ്യപ്രദേശ് കോടതി നോട്ടീസയച്ചു.
വനം ഉദ്യോഗസ്ഥരായ നിഷികാന്ത് യാദവ്, ജെ.സി.ശര്‍മ എന്നിവര്‍ക്കും നോട്ടീസ് നല്‍കിയിട്ടുണ്ട്. മധ്യപ്രദേശിലെ പിപാരിയ ജില്ലയിലെ ഹൊസംഗബാദിലെ വിജയ്സിംഗ് ദേശിന്റെ സ്ഥലത്ത് കോട്ടേജുകള്‍ കെട്ടിയെന്നാണ് ഇവര്‍ക്കെതിരായ ആരോപണം.
ജൂലൈ ഏഴോടെ കൈയേറിയ സ്ഥലത്തു നിന്ന് പിന്‍വാങ്ങണമെന്ന് പിപാരിയയിലെ തഹസില്‍ദാര്‍ കോടതി കക്ഷികളോട് ആവശ്യപ്പെട്ടു.
ദേശിന്റെ എതിര്‍പ്പ് അവഗണിച്ച് അദ്ദേഹത്തിന്റെ സ്ഥലത്ത് കോട്ടജേകള്‍ പണിതുവെന്നാണ് പരാതി. ഭൂമിയുടെ മറ്റൊരു ഭാഗത്ത് റോഡുമുണ്ടാക്കി. തന്റെ സ്ഥലത്താണ് കോട്ടേജുകള്‍ പണിയുന്നതെന്ന് ശ്രദ്ധയില്‍പ്പെടുത്തിയിട്ടും ഇവര്‍ നിര്‍മാണം തുടര്‍ന്നുവെന്നാണ് ആരോപണം. പരാതിയെ തുടര്‍ന്ന് അന്വേഷിച്ച സബ് ഡിവിഷണല്‍ മജിസ്ട്രേറ്റിന് പരാതി ശരിയാണെന്ന് ബോധ്യപ്പെടുകയും കേസ് തെഹസില്‍ദാര്‍ കോടതിക്ക് വിടുകയും ചെയ്തു.












Click it and Unblock the Notifications