Get Updates
Get notified of breaking news, exclusive insights, and must-see stories!

തസ്ലിമയ്ക്കെതിരെ കൊല്‍ക്കത്ത ഇമാം ഫത്വ പുറപ്പെടുവിച്ചു

കൊല്‍ക്കത്ത: ജൂണ്‍ 10ന് കൊല്‍ക്കത്തയില്‍ നടന്ന സെമിനാറില്‍ മുസ്ലിം വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയതിന് ബംഗ്ലാദേശി എഴുത്തുകാരി തസ്ലിമ നസ്രീനെതിരെ കൊല്‍ക്കത്ത ഇമാം ഫത്വ പുറപ്പെടുവിച്ചു.

കൊല്‍ക്കത്തയിലെ ടിപ്പു സുല്‍ത്താന്‍ മസ്ജിദ് ഷാഹി ഇമാം സയിദ് നൂര്‍ അര്‍ റഹ്മാന്‍ ബര്‍കാതിയാണ് ഫത്വ പുറപ്പെടുവിച്ചത്. തസ്ലിമയെ ഇന്ത്യയില്‍ നിന്ന് ഓടിക്കുന്നയാള്‍ക്ക് 50,000 രൂപ പ്രതിഫലവും ഇമാം പ്രഖ്യാപിച്ചിട്ടുണ്ട്.

തങ്ങളുടെ പ്രവാചകനെതിരെ സംസാരിച്ച് മുസ്ലിങ്ങളുടെ വികാരം മുറിപ്പെടുത്താന്‍ തസ്ലിമക്ക് അവകാശമില്ല. തസ്ലിമ ഒരു ജൂത ചാരവനിതയാണെന്നും അവര്‍ക്ക് ലഭിക്കുന്ന ഫണ്ടിംഗിനെ കുറിച്ച് സിബിഐ അന്വേഷണം നടത്തമമെന്നും ഇമാം ആവശ്യപ്പെട്ടു.

അതേ സമയം താനൊരു മതത്തിനും എതിരല്ലെന്ന് തസ്ലിമ വ്യക്തമാക്കി. സ്ത്രീയും പുരുഷനും തുല്യരായി പരിഗണിക്കപ്പെടണമെന്നാണ് താന്‍ പറഞ്ഞത്. ഏതെങ്കിലും മതത്തില്‍ സ്ത്രീ വിവേചനം നേരിടുന്നുണ്ടെങ്കില്‍ അതിനെതിരെ താന്‍ സംസാരിക്കുമെന്നും തസ്ലിമ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+