സ്കൂളില്‍ വ്യാജ ബോംബ് ഭീഷണി
കോഴിക്കോട്: മീഞ്ചന്ത രാമകൃഷ്ണാ മിഷന്‍ സ്കൂളില്‍ വ്യാജ ബോംബ് ഭീഷണി പരിഭ്രാന്തി സൃഷ്ടിച്ചു. ബുധനാഴ്ച രാനിലെ സ്കൂളില്‍ ലഭിച്ച അജ്ഞാതന്റെ ഫോണ്‍ സന്ദേശമാണ് പരിഭ്രാന്തിയുണ്ടാക്കിയത്.
സ്കൂളില്‍ ബോംബ് വച്ചിട്ടുണ്ടെന്നും ഉച്ചക്ക് പന്ത്രണ്ടു മണിക്ക് അത് പൊട്ടിത്തെറിക്കുമെന്നുമായിരുന്നു ഭീഷണി. ക്ലാസുകളില്‍ നിന്ന് വിദ്യാര്‍ഥികളെ ഉടന്‍ പുറത്തിറക്കി. പൊലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും സ്കൂളിലെത്തി പരിശോധന നടത്തി. പ്രത്യേകിച്ചൊന്നും കണ്ടെത്താനായില്ല.












Click it and Unblock the Notifications