കേബിള്‍ ടിവി ഓപ്പറേറ്റര്‍മാര്‍ സമരത്തിലേക്ക്
കൊച്ചി: ബജറ്റില്‍ കേബിള്‍ ടിവിക്ക് അഞ്ച് ശതമാനം ആഡംബര നികുതി ഏര്‍പ്പെടുത്തിയതിനെതിരെ കേബിള്‍ ടിവി ഓപ്പറ്റേര്‍മാര്‍ സമരത്തിനൊരുങ്ങുന്നു.
പുതിയ നികുതി കേബിള്‍ ടിവി ഓപ്പറേറ്റര്‍മാരെ വന്‍പ്രതിസന്ധിയിലാക്കുമെന്ന് കേരള കേബിള്‍ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് ഇ.ജയദേവന്‍ പറഞ്ഞു.
പ്രക്ഷോഭത്തിന്റെ ഭാഗമായി ജൂണ്‍ 28ന് ഓപ്പറേറ്റര്‍മാര്‍ 12 മണിക്കൂര്‍ നേരം കേബിള്‍ ടിവി സര്‍വീസ് നിര്‍ത്തിവയ്ക്കും. ജൂലൈ മൂന്നിന് സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിക്കും.












Click it and Unblock the Notifications