ദിനേശ് സൊസൈറ്റിയുടെ വൈവിധ്യവത്കരണത്തിന് പദ്ധതി
തിരുവനന്തപുരം: കണ്ണൂരിലെ ദിനേശ് ബീഡി സഹകരണ സൊസൈറ്റിയുടെ വൈവിധ്യവത്കരണത്തിനായി ഒരു സമഗ്രപദ്ധതി തയ്യാറാക്കിവരുന്നതായി വ്യവസായ മന്ത്രി എളമരം കരീം നിയമസഭയില്‍ അറിയിച്ചു.
ബീഡി വിപണി ദുര്‍ബലമായതോടെ ദിനേശ് സൊസൈറ്റി പ്രതിസന്ധിയെ നേരിടുകയാണ്. ദിനേശ് ബീഡിയുടെ വൈവിധ്യവത്കരണത്തിനായി നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടു. പുതിയ വൈവിധ്യവത്കരണ പദ്ധതികള്‍ക്കായി നാല് കോടി രൂപ സര്‍ക്കാര്‍ വകയിരുത്തിയിട്ടുണ്ട്.
സൈസൈറ്റി പുന:സംഘടിപ്പിക്കുന്നതിനുള്ള പദ്ധതി സമയബന്ധിതമായി നടപ്പാക്കുമെന്ന് മന്ത്രി അറിയിച്ചു. കടന്നപ്പള്ളി രാമചന്ദ്രന്റെ (കോണ്‍ഗ്രസ്-എസ്) സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി.












Click it and Unblock the Notifications