കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സമരം തുടങ്ങി; റെയില്‍ ഗതാഗതം തടസപ്പെട്ടു

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ സംസ്ഥാന വ്യാപകമായി തീവണ്ടി തടയല്‍ സമരം ആരംഭിച്ചു. തിരുവനന്തപുരത്ത് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി കെ. പ്രദീപ്കുമാര്‍ എംഎല്‍എ സമരം ഉദ്ഘാടനം ചെയ്തു.

കണ്ണൂരില്‍ സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി.ജയരാജനും തലശ്ശേരിയില്‍ എം.പി.ജയരാജനും സമരം ഉദ്ഘാടനം ചെയ്തു. ട്രെയിന്‍ തടയല്‍ സമരം ഉദ്ഘാടനം ചെയ്തു. പയ്യന്നൂരില്‍ ഡിവൈഎഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റ് കെ. അജയ് കുമാര്‍ സമരം ഉദ്ഘാടനം ചെയ്തു.

ഡീസല്‍ വിലവര്‍ദ്ധന രൂക്ഷമായ വിലക്കയറ്റത്തിന് കാരണമാകുമെന്നും ഇടത് കക്ഷികള്‍ യുപിഎ സര്‍ക്കാരിന് പിന്തുണ നല്‍കുന്നത് ജനദ്രോഹ ഭരണത്തിനുള്ള ഒത്താശയല്ലെന്നും നേതാക്കള്‍ പറഞ്ഞു. ഇത്തരം ജനദ്രോഹപരമായി പരിപാടികളില്‍ നിന്നും യുപിഎ സര്‍ക്കാര്‍ പിന്‍മാറണമെന്ന് ഇ.പി.ജയരാജന്‍ ആവശ്യപ്പെട്ടു.

കേരളത്തിലെ മിക്ക റയില്‍വേ സ്റേഷനുകളിലും സമരക്കാര്‍ തീവണ്ടികള്‍ തടഞ്ഞിട്ടിട്ടുണ്ട്. സമരത്തെത്തുടര്‍ന്ന് സംസ്ഥാന വ്യാപകമായി റെയില്‍ ഗതാഗതം തടസപ്പെട്ടു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X