എക്സ്പ്രസ് ഹൈവേ പദ്ധതി ഉപേക്ഷിച്ചിട്ടില്ല: ജോസഫ്
തിരുവനന്തപുരം: എക്സ്പ്രസ് ഹൈവേ പദ്ധതി സംസ്ഥാന സര്‍ക്കാരിന്റെ പരിഗണനയില്‍ ഇപ്പോഴുമുണ്ടെന്ന് പൊതുമരാമത്ത് മന്ത്രി പി.ജെ. ജോസഫ്.
നിയമസഭയില്‍ കെ.എം.മാണി, ജോസഫ് എം. പുതുശേരി, തോമസ് ചാഴിക്കാടന്‍ എന്നിവര്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് രേഖാമൂലം നല്‍കിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. എക്സ്പ്രസ് ഹൈവേ പദ്ധതി സംബന്ധിച്ച് വിശദമായ പദ്ധതി രൂപരേഖ തയാറാക്കാന്‍ ഒരു സ്വകാര്യ ഏജന്‍സിയെ ഏല്‍പ്പിച്ചെങ്കിലും പൊതുവേ ഉണ്ടായ എതിര്‍പ്പ് മൂലം പദ്ധതി മുടങ്ങിക്കിടക്കുകയാണെന്ന് മന്ത്രി അറിയിച്ചു.
തെക്കുവടക്ക് ഹൈവേ സംബന്ധിച്ച് ഇതുവരെ തീരുമാനമൊന്നും എടുത്തിട്ടില്ല. ഇത് സംബന്ധിച്ച പഠനം നടക്കുന്നുണ്ട്. പ്രാഥമിക റിപ്പോര്‍ട്ട് കിട്ടിയാല്‍ അത് പ്രകാരം നടപടിയെടുക്കും. റോഡ് നവീകരണ പദ്ധതിയില്‍ അഴിമതി നടന്നതായി റിപ്പോര്‍ട്ടില്ലെന്നും പി.ജെ.ജോസഫ് പറഞ്ഞു.












Click it and Unblock the Notifications