യന്ത്രവത്കൃത ബോട്ട് തൊഴിലാളികള്‍ക്ക് സൗജന്യ റേഷന്‍
തിരുവനന്തപുരം: യന്ത്രവത്കൃത ബോട്ടുകളില്‍ പ്രവര്‍ത്തിക്കുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് സൗജന്യ റേഷന്‍ ഏര്‍പ്പെടുത്തുന്നത് സര്‍ക്കാര്‍ പരിഗണിച്ചു വരികയാണെന്ന് ഫിഷറീസ് മന്ത്രി എസ്.ശര്‍മ അറിയിച്ചു.
ഫിഷിംഗ് ഹാര്‍ബറുകളിലെ 10,000 തൊഴിലാളികളുള്‍പ്പെടെ യന്ത്രവത്കൃത മത്സ്യബന്ധന മേളകളില്‍ 40,000ഓളം പേരാണ് ജോലി ചെയ്യുന്നത്. ട്രോളിംഗ് നിരോധന കാലത്ത് ഇവര്‍ക്ക് ജോലിയില്ലാതാവുന്നു. ഇത് കണക്കിലെടുത്ത് ഇവര്‍ക്ക് ആശ്വാസമെത്തിക്കുമെന്ന് മന്ത്രി പറഞ്ഞു. ആനത്തലവട്ടം ആനന്ദന്റെ (സിപിഎം) സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി.
അടുത്ത മന്ത്രിസഭായോഗം ഇക്കാര്യം ചര്‍ച്ച ചെയ്യും. കടലാക്രമണം തടയാന്‍ കടല്‍ഭിത്തികള്‍ കെട്ടുന്നതു സംബന്ധിച്ച് ബന്ധപ്പെട്ട മന്ത്രിമാരുമായി ചര്‍ച്ച നടത്തുമെന്നും മന്ത്രി അറിയിച്ചു.












Click it and Unblock the Notifications