കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പേമാരി: ആറ് പേര്‍ കൂടി മരിച്ചു

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഒരു കുട്ടിയടക്കം ആറ് പേര്‍ കൂടി മരിച്ചു. ഒട്ടേറെ വീടുകള്‍ തകര്‍ന്നു. തീരപ്രദേശങ്ങളില്‍ കടലാക്രമണം രൂക്ഷമായി.

ആലപ്പുഴ തൈക്കാട്ടുശേരി അഞ്ചുതൈക്കല്‍ കരുണാകരന്‍(45), ഹരിപ്പാട് വെട്ടുമേനി ചക്കോലില്‍ കിഴക്കേതില്‍ നാണിയമ്മ(85), കാസര്‍കോട് ഇല്ലയിലെ മൈക്കയത്ത് നാരായണന്‍, നീലേശ്വരം പത്രവളപ്പില്‍ അച്യുതന്‍(85), കുമ്പള ആരിക്കാടില്‍ മൊയ്തീന്റെ മകന്‍ റൗഫാന(4), ഇടുക്കി കഞ്ഞിക്കുഴി നിരപ്പേല്‍ സാബു എന്നിവരാണ് ഞായറാഴ്ച മഴക്കെടുതിയില്‍ മരിച്ചത്. കാസര്‍കോട് ഷിറിയയിയില്‍ കുളത്തില്‍ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല.

ആലപ്പുഴ ജില്ലയില്‍ കനത്തമഴയിലും കടലാക്രമണത്തിലും വ്യാപകമായ നാശനഷ്ടങ്ങളുണ്ടായി. കൊല്ലം, കരുനാഗപ്പള്ളി, കുന്നപ്പള്ളി താലൂക്കില്‍ ഒട്ടേറെ കുടുംബങ്ങളെ ദുരിതാശ്വാസക്യാമ്പിലേക്ക് മാറ്റി. കോഴിക്കോട് ജില്ലയില്‍ ഞായറാഴ്ച്ച പുലര്‍ച്ചെയുണ്ടായ കാറ്റിലും മഴയിലും കുറ്റിച്ചിറ മിശ്കാല്‍ പള്ളിക്കു കേടുപാടുണ്ടായി.

തിരുവനന്തപുരം ജില്ലയില്‍ 120 വീടുകള്‍ ഭാഗികമായും എട്ട് വീടുകള്‍ പൂര്‍ണ്ണമായു തകര്‍ന്നു. കടലാക്രമണത്തില്‍ വീടും മത്സ്യബന്ധന ഉപകരണങ്ങളും നഷ്ടപ്പെട്ട ജില്ലയിലെ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് രണ്ടാഴ്ച്ചത്തെ സൗജന്യറേഷന്‍ അനുവദിച്ചിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X