കടബാധ്യത മൂലം തൊഴിലാളി ആത്മഹത്യ ചെയ്തു
കല്പറ്റ: കടബാധ്യതയെ തുടര്‍ന്ന് വയനാട് പുല്‍പ്പള്ളി കബനിഗിരി അംബേദ്കര്‍ കോളനിയിലെ ക്വാറി തൊഴിലാളി ആത്മഹത്യ ചെയ്തു. ചുണ്ടയില്‍ നാരായണനാ(42)ണ് പണി തീരാത്ത വീടിനുള്ളില്‍ തൂങ്ങി മരിച്ചത്.
ഹൃദ്രോഗിയായ ഭാര്യയുടെയും വികലാംഗനും അന്ധനുമായ മകന്റെയും ചികിത്സയ്ക്കായി ഇയാള്‍ ഒരു ലക്ഷം രൂപ സ്വകാര്യ പണമിടപാടുകാരില്‍ നിന്നും വായ്പയെടുത്തിരുന്നു. അസുഖം കൂടിയതിനെ തുടര്‍ന്ന് ഭാര്യയെ ഞായറാഴ്ച ആശുപത്രിയിലാക്കി വീട്ടിലെത്തിയ ശേഷമാണ് നാരായണന്‍ ആത്മഹത്യ ചെയ്തത്. മക്കള്‍: നീതു, നിധീഷ്.












Click it and Unblock the Notifications