Get Updates
Get notified of breaking news, exclusive insights, and must-see stories!

ന്യൂനപക്ഷ പദവി: ആവശ്യപ്പെട്ടിട്ടില്ലെന്ന് മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ ചില സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കൂട്ടത്തോടെ ന്യൂനപക്ഷ പദവി നല്‍കിയതു സംബന്ധിച്ച തീരുമാനം പുന:പരിശോധിക്കണമെന്ന് താന്‍ ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മിഷനോട് ആവശ്യപ്പെട്ടിരുന്നില്ലെന്ന് വിദ്യാഭ്യാസ മന്ത്രി എം.എ.ബേബി നിയമസഭയില്‍ പറഞ്ഞു.

ന്യൂനപക്ഷ പദവി സംബന്ധിച്ച് തീരുമാനമെടുക്കുന്നത് മാറ്റി വയ്ക്കണമെന്ന് ഫാക്സ് വഴി ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മിഷനോട് ആവശ്യപ്പെട്ടുവെന്നാണ് സര്‍ക്കാര്‍ നേരത്തെ അറിയിച്ചത്. എന്നാല്‍ ഇങ്ങനെയൊരു ഫാക്സ് കിട്ടിയിട്ടില്ലെന്ന് ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മിഷന്‍ അംഗം വത്സന്‍ തമ്പു മാധ്യമങ്ങളോട് കഴിഞ്ഞ ദിവസം പറഞ്ഞതിന്റെ പശ്ചാത്തലത്തില്‍ ഇതേപറ്റി വിശദീകരണം വേണമെന്ന് കെ.സി. വേണുഗോപാല്‍ ആവശ്യപ്പെട്ടത് (കോണ്‍ഗ്രസ്) നിയമസഭയില്‍ ആവശ്യപ്പെട്ടു. വത്സന്‍ തമ്പു വിദ്യാഭ്യാസമന്ത്രിയുമായി ചര്‍ച്ച നടത്തിയിരുന്നോവെന്നും ചര്‍ച്ചയില്‍ വിദ്യാഭ്യാസമന്ത്രി ഇക്കാര്യം ഉന്നയിച്ചിരുന്നോയെന്നും വ്യക്തമാക്കണമെന്നും പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടിയും ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്നായിരുന്നു മന്ത്രിയുടെ വിശദീകരണം.

വത്സന്‍ തമ്പുമായി ചര്‍ച്ച നടത്തിയിരുന്നുവെന്നും എന്നാല്‍ ചര്‍ച്ചയില്‍ താന്‍ നേരിട്ട് ന്യൂനപക്ഷ പദവി സംബന്ധിച്ച തീരുമാനം പുന:പരിശോധിക്കണമെന്ന കാര്യം ആവശ്യപ്പെട്ടിരുന്നില്ലെന്നു മന്ത്രി എം.എ.ബേബി അറിയിച്ചു. ഉദ്യോഗസ്ഥന്മാര്‍ തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നുവെന്നും അതുകൊണ്ടാണ് താന്‍ ആവശ്യപ്പെടാത്തതെന്നും മന്ത്രി വ്യക്തമാക്കി.

മന്ത്രിയുടെ വിശദീകരണം തൃപ്തികരമല്ലെന്ന് നിയമസഭാ സമ്മേളനത്തിനു ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കെ.സി.വേണുഗോപാല്‍ പറഞ്ഞു.

ഉദ്യാഗസ്ഥര്‍ ചര്‍ച്ച ചെയ്യുന്നതിന് മുമ്പാണ് മന്ത്രി കമ്മിഷനെ കണ്ടത്. ഉദ്യോഗസ്ഥന്മാര്‍ ചര്‍ച്ച നടത്തിയതുകൊണ്ട് താന്‍ ഇക്കാര്യം ആവശ്യപ്പെട്ടില്ല എന്ന് പറയുന്നതില്‍ വൈരുദ്ധ്യവും ആശയക്കുഴപ്പവുമുണ്ട്- വേണുഗോപാല്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+