തീവണ്ടി തടയാനെത്തിയവര്‍ക്ക് ഷോക്കേറ്റു
കൊല്ലം: പെട്രോള്‍, ഡീസല്‍ വില വര്‍ധനവില്‍ പ്രതിഷേധിച്ച് നടത്തുന്ന തീവണ്ടി തടയല്‍ സമരത്തില്‍ പങ്കെടുക്കാനെത്തിയ 10 ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്ക് കൊടി ഇലക്ട്രിക് ലൈനില്‍ തട്ടി ഷോക്കേറ്റു. രണ്ട് പേരുടെ നില ഗുരുതരമാണ്.
കൊടി ചില പ്രവര്‍ത്തകര്‍ അലൂമിനിയം ദണ്ഡില്‍ കൊടി കെട്ടിയിരുന്നത്. ഇത് റെയില്‍വേ ട്രാക്കിന് മുകളിലെ ഇലക്ട്രിക് ലൈനില്‍ തട്ടിയാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ കൊല്ലം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഗുരുതരമായി പരിക്കേറ്റ രണ്ടു പേരെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.












Click it and Unblock the Notifications