വാഹന പരിശോധനക്ക് സംവിധാനം: മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് വാഹന പരിശോധന കര്‍ശനമാക്കുന്നതിനായി ഗതാഗത വകുപ്പിന്റെ എല്ലാ ഓഫീസുകളിലും സംവിധാനം ഏര്‍പ്പെടുത്തുമെന്ന് ഗതാഗതമന്ത്രി മാത്യു ടി.തോമസ് നിയമസഭയില്‍ അറിയിച്ചു.
വാഹനങ്ങളുടെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന വേളയില്‍ അഴിമതി നടക്കുന്നുണ്ട്. ഫിറ്റ് അല്ലാത്ത പല വാഹനങ്ങള്‍ക്കും ഉദ്യോഗസ്ഥന്മാര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നുണ്ട്. ഇത് ഒഴിവാക്കുന്നതിനായി എല്ലാ വാഹനങ്ങളും പരിശോധിക്കുന്നതിനുള്ള സംവിധാനം കൊണ്ടുവരും. ഇതിന്റെ ആദ്യപടിയെന്ന നിലയില്‍ കോഴിക്കോട്ട് ഒരു വാഹനപരിശോധന കേന്ദ്രം പൂര്‍ത്തിയായി വരികയാണ്.
ഗതാഗതവകുപ്പിന്റെ എല്ലാ ഓഫീസുകളിലും കംപ്യൂട്ടര്‍ സഹായത്തോടെയുള്ള വാഹന പരിശോധനാ സംവിധാനം ഏര്‍പ്പെടുത്തും. രണ്ടു മാസത്തിനുള്ളില്‍ കംപ്യൂട്ടര്‍വത്കരണ ജോലികള്‍ പൂര്‍ത്തിയാക്കും.
സ്വകാര്യ ബസുകളുടെ മത്സര ഓട്ടം അവസാനിപ്പിക്കാന്‍ സമയക്രമം പുനക്രമീകരിക്കും. പെട്രോളിയം വിലവര്‍ദ്ധന മൂലം കെഎസ്ആര്‍ടിസിക്ക് 12,000 കോടി രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.












Click it and Unblock the Notifications