ശ്രീലങ്കന്‍ ആര്‍മി ജനറലിനെ വധിച്ചു
കൊളംബോ: തിങ്കളാഴ്ച കൊളംബോക്ക് സമീപം നടന്ന ശക്തമായ ബോംബ് സ്ഫോടനത്തില്‍ ശ്രീലങ്കന്‍ ആര്‍മി ജനറല്‍ കൊല്ലപ്പെട്ടു.
മേജര്‍ ജനറല്‍ പരമി കലുതുംഗയാണ് കൊല ചെയ്യപ്പെട്ടത്. അദ്ദേഹം സഞ്ചരിച്ചിരുന്ന കാറിന്റെ ഡ്രൈവറും ഒരു നാട്ടുകാരനും സ്ഫോടനത്തില്‍ കൊല്ലപ്പെട്ടു.
ഹൈവേയിലൂടെ സഞ്ചരിക്കുകയായിരുന്ന കാറിനു നേരെ പണ്ണിപ്പിട്ടിയയില്‍ വച്ചാണ് സ്ഫോടനത്തില്‍ പെട്ടത്. ഒരു സൈക്കിളില്‍ വച്ചിരുന്ന ബോംബാണ് പൊട്ടിത്തെറിച്ചത്. ഒരു ബസും സ്ഫോടനത്തില്‍ പെട്ടു.
കലുതുംഗയെ ഉടന്‍ കൊളംബോയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.












Click it and Unblock the Notifications