അക്ഷയ എല്ലാ ജില്ലകളിലും: മുഖ്യമന്ത്രി
തിരുവനന്തപുരം: കമ്പ്യൂട്ടര്‍ സാക്ഷരതാ പദ്ധതിയായ അക്ഷയ എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുമെന്ന് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ നിയമസഭയില്‍ അറിയിച്ചു.
അക്ഷയ പദ്ധതിയിലൂടെ രാജ്യത്തെ ആദ്യ കമ്പ്യൂട്ടര്‍ സാക്ഷരതാ ജില്ലയായി മലപ്പുറം മാറിയിരിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആറ് ലക്ഷം പേരാണ് അക്ഷയാ പദ്ധതിയിലൂടെ മലപ്പുറത്ത് കമ്പ്യൂട്ടര്‍ സാക്ഷരത നേടിയിട്ടുള്ളത്.
എല്ലാ എംഎല്‍എമാര്‍ക്കും കമ്പ്യൂട്ടര്‍ സാക്ഷരത നല്‍കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.












Click it and Unblock the Notifications