അഴീക്കല്‍ തുറമുഖ വികസനത്തിന് 8.25 കോടി
തിരുവവന്തപുരം: കണ്ണൂര്‍ ജില്ലയിലെ അഴീക്കല്‍ തുറമുഖത്തിന്റെ വികസനത്തിന് 8.25 കോടി രൂപയുടെ പദ്ധതി നടപ്പിലാക്കിവരികയാണെന്ന് തുറമുഖ വികസന മന്ത്രി എം.വിജയകുമാര്‍ നിയമസഭയില്‍ അറിയിച്ചു.
എം.പ്രകാശന്‍ മാസ്ററു(സിപിഎം)ടെ സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി. അഴീക്കലില്‍ നിന്ന് ലക്ഷദ്വീപിലേക്ക് യാത്രാകപ്പല്‍ സര്‍വീസ് ആരംഭിക്കുന്നതിന് തുറമുഖത്ത് യാത്രക്കാര്‍ക്കായുള്ള ടെര്‍മിനല്‍ സ്ഥാപിക്കും. സംസ്ഥാന നിര്‍മാണ കോര്‍പ്പറേഷന്‍ നടപ്പാക്കുന്ന പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കും.
കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ ബീഡി വ്യവസായം പുനരുദ്ധരിക്കുന്നതിന് ഉടന്‍ നടപടി സ്വീകരിക്കുമെന്ന് തൊഴില്‍ മന്ത്രി പി.കെ.ഗുരുദാസന്‍ മറ്റൊരു സബ്മിഷന് മറുപടിയായി പറഞ്ഞു.












Click it and Unblock the Notifications