ദേവസ്വം ബോര്‍ഡ് നിയമനങ്ങളില്‍ 33% സംവരണം
തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നിയമനങ്ങളില്‍ 33 ശതമാനം സംവരണം ഏര്‍പ്പെടുത്തിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവിട്ടു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ശുപാര്‍ശ പ്രകാരമാണിത്.
പട്ടിക ജാതി, പട്ടിക വര്‍ഗക്കാര്‍ക്കും നാടാര്‍, തീയര്‍, വിശ്വകര്‍മര്‍ തുടങ്ങിയ പിന്നോക്ക ഹിന്ദുക്കള്‍ക്കുമാണ് സംവരണാനുകൂല്യം ലഭിക്കുക. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് ദേവസ്വം ബോര്‍ഡ് ഇതുസംബന്ധിച്ച ശുപാര്‍ശ നല്‍കിയത്. എല്‍ഡിഎഫ് സര്‍ക്കാരിനാണ് ശുപാര്‍ശയിന്മേല്‍ തീരുമാനമെടുക്കാന്‍ അവസരമൊരുങ്ങിയത്.
എസ്എന്‍ഡിപിയെയും എന്‍എസ്എസിനെയും അകറ്റിയ ഒരു വിഷയം ദേവസ്വം ബോര്‍ഡിലെ സംവരണമായിരുന്നു. എസ്എന്‍ഡിപി ദീര്‍ഘകാലമായി ദേവസ്വം ബോര്‍ഡ് നിയമനങ്ങളില്‍ സംവരണം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുവരികയാണ്. എന്നാല്‍ എന്‍എസ്എസ് ഈ നീക്കത്തിനെതിരാണ്.
സംവരണ ഉത്തരവിനെതിരെ ശക്തമായി മുന്നോട്ടുപോകുമെന്ന് എന്‍എസ്എസ് വ്യക്തമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications