Get Updates
Get notified of breaking news, exclusive insights, and must-see stories!

ആലത്തൂര്‍ ടൗണില്‍ സ്ഫോടനം: രണ്ടു പേര്‍ക്ക് പരിക്ക്

പാലക്കാട്: ആലത്തൂര്‍ ടൗണില്‍ പഴയ ബസ്സ്റാന്റ് സമീപം തിങ്കളാഴ്ച രാവിലെ സ്ഫോടനം നടന്നു. രണ്ടു പേര്‍ക്ക് പൊട്ടിത്തെറിയില്‍ പരിക്കേറ്റു.

ഇന്ത്യന്‍ ബേക്കറിക്ക് മുന്‍വശം രാവിലെ എട്ടരയോടെയാണ് സ്ഫോടനം നടന്നത്. കടക്കു മുന്നില്‍ ബസ് കാത്തുനില്‍ക്കുകയായിരുന്ന വാഴക്കോട് വളവില്‍ വീരാന്‍കുട്ടിയുടെ മകന്‍ സിദ്ദിഖ്, തെന്നിലാപുരം വാസുദേവന്റെ മകന്‍ കൃഷ്ണന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.

പന്നിപ്പടക്കം പൊട്ടിയതാണ് സ്ഫോടനത്തിന് കാരണമെന്ന് സംശയിക്കുന്നു. ഒരു സ്വകാര്യബസ് റോഡിലെ പടക്കത്തില്‍ കയറിയിറങ്ങിയപ്പോഴാണ് സ്ഫോടനമുണ്ടായത്. പൊലീസ് സ്ഥലത്തെത്തി ക്യാമ്പ് ചെയ്യുന്നുണ്ട്. ബോംബ് സ്ക്വാഡുമെത്തിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+