5 ഐടി പാര്‍ക്കുകള്‍ സ്ഥാപിക്കും: മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ പങ്കാളിത്തത്തോടെ അഞ്ച് ഐ.ടി പാര്‍ക്കുകള്‍ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ ചൊവ്വാഴ്ച നിയമസഭയില്‍ അറിയിച്ചു.
കോഴിക്കോട്, കണ്ണൂര്‍, കോട്ടയം, തൃശൂര്‍, പാലക്കാട് എന്നീ ജില്ലകളിലായിരിക്കും ഐടി പാര്‍ക്കുകള്‍ സ്ഥാപിക്കുക. അടുത്ത അഞ്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ ഐടിരംഗത്ത് രണ്ട് ലക്ഷം തൊഴിലവസരങ്ങളുണ്ടാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം 10 കമ്പനികള്‍കൂടി തിരുവനന്തപുരത്തെ ടെക്നോപാര്‍ക്കില്‍ പ്രവര്‍ത്തിക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും ഐടി വകുപ്പിന്റ ചുമലതല വഹിക്കുന്ന മുഖ്യമന്ത്രി അറിയിച്ചു.












Click it and Unblock the Notifications