വിമാന കമ്പനി തുടങ്ങും: മുഖ്യമന്ത്രി
തിരുവനന്തപുരം: സര്‍ക്കാരിന്റെ ഉടമസ്ഥതയില്‍ വിമാന കമ്പനി തുടങ്ങുന്നതിനായി കഴിഞ്ഞ സര്‍ക്കാര്‍ കാര്യമായി ഒന്നും ചെയ്തിരുന്നില്ലെന്ന് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ നിയമസഭയില്‍ പറഞ്ഞു.
ഇതിനായി റിപ്പോര്‍ട്ടുണ്ടാക്കാന്‍ ഒരു കമ്പനിയെ ഏല്പിച്ചിരുന്നത് മാത്രമാണ് കഴിഞ്ഞ സര്‍ക്കാര്‍ ചെയ്ത കാര്യം. ചെലവ് കുറഞ്ഞ വിമാന കമ്പനി തുടങ്ങുന്നത് എല്‍ഡിഎഫ് സര്‍ക്കാര്‍ ആലോചിക്കും.
ഗള്‍ഫില്‍ നിന്നുള്ള യാത്രക്കാരില്‍ നിന്ന് വിമാന കമ്പനികള്‍ കനത്ത യാത്രാക്കൂലി ഈടാക്കുന്നുണ്ട്. സംസ്ഥാന സര്‍ക്കാര്‍ വിമാനകമ്പനി തുടങ്ങുന്നതോടെ ഇതിന് ഒരു മാറ്റം വരും- മുഖ്യമന്ത്രി വ്യക്തമാക്കി.












Click it and Unblock the Notifications