Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭവനനിര്‍മാണ ബോര്‍ഡ് കമ്മിഷണറെ സസ്പെന്റ് ചെയ്തു

തിരുവനന്തപുരം: സംസ്ഥാന ഭവനനിര്‍മാണ ബോര്‍ഡ് കമ്മിഷണറും സെക്രട്ടറിയും പി.എം.ജോണിനെ സര്‍വീസില്‍ നിന്നും സസ്പെന്റ് ചെയ്തു. ജോണിനെതിരെ ഉയര്‍ന്ന ആരോപണങ്ങളിന്മേല്‍ വിജിലന്‍സ് അന്വേഷണം ആവശ്യമെന്ന് ബോധ്യപ്പെട്ട സാഹചര്യത്തിലാണ് നടപടിയെന്ന് സര്‍ക്കാര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ബോര്‍ഡിന് എതിരായ കേസില്‍ യഥാസമയം നടപടി സ്വീകരിക്കാതെ 50 ലക്ഷത്തിലധികം രൂപയുടെ നഷ്ടം വരുത്തി, ക്വട്ടേഷന്‍ ക്ഷണിക്കാതെ മൈത്രി പദ്ധതിയുടെ ഓഡിറ്റിംഗ് സ്വകാര്യ കമ്പനിക്ക് നല്‍കി, വിദേശയാത്രക്ക് ഫണ്ട് ചെലവഴിച്ചു, നിയമസഭാ സമിതിക്ക് ആവശ്യമായ വിവരങ്ങള്‍ നല്‍കാതെ ബോര്‍ഡിനെതിരെ വിമര്‍ശനം ക്ഷണിച്ചുവരുത്തി തുടങ്ങിയവയാണ് ജോണിനെതിരായ ആരോപണങ്ങള്‍.

സസ്പെന്‍ന്‍ പ്രതികാര നടപടിയാണെന്നും സസ്പെന്‍ഷനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ജോണ്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+