മദനിയെ പരിചരിക്കാന്‍ ഭാര്യയെ അനുവദിക്കും
തിരുവനന്തപുരം: കോയമ്പത്തൂര്‍ ജയിലില്‍ തടവില്‍ കഴിയുന്ന പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനിയെ ചികിത്സയ്ക്കിടെ പരിചരിക്കാന്‍ ഭാര്യ സൂഫിയ മദനിയെ അനുവദിക്കുമെന്ന് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ നിയമസഭയില്‍ അറിയിച്ചു.
തമിഴ്നാട് മുഖ്യമന്ത്രി കരുണാനിധി ഇത് സംബന്ധിച്ച് തനിക്ക് ഉറപ്പു നല്‍കിയിട്ടുണ്ടെന്ന് അച്യുതാനന്ദന്‍ പറഞ്ഞു.
മദനിക്ക് ഇപ്പോള്‍ ചികിത്സ ലഭിക്കുന്നുണ്ടെന്നും മൂന്ന് ദിവസത്തിലൊരിക്കല്‍ ഡോക്ടര്‍മാര്‍ അദ്ദേഹത്തെ പരിശോധിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.












Click it and Unblock the Notifications