എല്ലാ എംഎല്‍എമാര്‍ക്കും ലാപ്ടോപ്പ്
തിരുവനന്തപുരം: എംഎല്‍എമാര്‍ക്ക് കമ്പ്യൂട്ടര്‍ പരിചയം നല്‍കുമെന്ന് സ്പീക്കര്‍ കെ.രാധാകൃഷ്ണന്‍ അറിയിച്ചു. കമ്പ്യൂട്ടര്‍ പരിശീലനം നല്‍കിയതിനു ശേഷം എല്ലാ എംഎല്‍എമാര്‍ക്കും ലാപ്ടോപ്പുകള്‍ നല്‍കുന്ന കാര്യം പരിഗണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
എംഎല്‍എമാര്‍ക്കായി ഒരു കമ്പ്യൂട്ടര്‍ കോഴ്സ് നടത്തുമെന്ന് പാര്‍ലമെന്ററികാര്യമന്ത്രി എം.വിജയകുമാര്‍ നിയമസഭയില്‍ അറിയിച്ചു.
എല്ലാ എംഎല്‍എമാര്‍ക്കും ലാപ്ടോപ്പ് നല്‍കുന്നതിനൊപ്പം അത് സഭയില്‍ വച്ച് പ്രവര്‍ത്തിപ്പിക്കുന്നതിന് വേണ്ട സംവിധാനം ഒരുക്കണമെന്നും മഞ്ഞളാംകുഴി അലി എംഎല്‍എ ആവശ്യപ്പെട്ടു.












Click it and Unblock the Notifications