ടിവി കേബിളില്‍ നിന്ന് ഷോക്കേറ്റ് ഒരാള്‍ മരിച്ചു
കൊല്ലം: ടിവി കേബിളില്‍ നിന്നും ഷോക്കേറ്റ് ഒരാള്‍ മരിച്ചു. മത്സ്യത്തൊഴിലാളിയായ കുലശേഖരപുരം ഭാര്‍ഗവി നിലയത്തില്‍ ബേബി (48)യാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി ടിവി കാണുന്നതിനായി കേബിള്‍ കുത്തുമ്പോഴാണ് ഷോക്കേറ്റത്.
ബേബിയെ ഉടന്‍ തന്നെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കേബിള്‍ ഓപ്പറേറ്റര്‍മാര്‍ മതിയായ സുരക്ഷാ സംവിധാനങ്ങള്‍ക്ക് ശ്രമിക്കാതെ കണക്ഷന്‍ നല്‍കുന്നതാണ് ഇത്തരം അപകടങ്ങള്‍ക്ക് കാരണമാകുന്നതെന്ന് പൊലീസ് പറഞ്ഞു.












Click it and Unblock the Notifications