പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി
തിരുവനന്തപുരം: സ്വാശ്രയ കോളജ് പ്രശ്നത്തില്‍ മന്ത്രിയുടെ വിശദീകരണത്തില്‍ അതൃപ്തി രേഖപ്പെടുത്തി പ്രതിപക്ഷം ചൊവ്വാഴ്ച സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
ചില സ്വാശ്രയ കോളജുകള്‍ക്ക് ന്യൂനപക്ഷ പദവി നല്‍കുന്നതു സംബന്ധിച്ച് സര്‍ക്കാര്‍ സ്വീകരിച്ച നിലപാടിനെ കുറിച്ച് പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി ഉന്നയിച്ച ചോദ്യങ്ങള്‍ക്കു വിദ്യാഭ്യാസമന്ത്രി എം.എ.ബേബി നല്‍കിയ മറുപടി തൃപ്തികരമല്ലെന്ന് ആരോപിച്ചാണ് പ്രതിപക്ഷം സഭ വിട്ടത്.
വിദ്യാഭ്യാസമന്ത്രിയും ദേശീയ ന്യൂനപക്ഷ കമ്മിഷനും നല്‍കിയ വിവരങ്ങള്‍ ഒത്തുപോകുന്നില്ലെന്ന് സഭ വിട്ടതിനു ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഉമ്മന്‍ചാണ്ടി ആരോപിച്ചു. ന്യൂനപക്ഷ പദവി നല്‍കുന്നതു സംബന്ധിച്ച ഫാക്സ് ഈ മാസം 14നും 24നും കമ്മിഷന് അയച്ചെന്നാണ് മന്ത്രി പറയുന്നത്. എന്നാല്‍ 14തീയതി വച്ച ഫാക്സ് 23ന് ലഭിച്ചതായാണ് കമ്മിഷനില്‍ നിന്നു ലഭിച്ച വിവരം. ഇതുവരെ കമ്മിഷന്‍ അയച്ച ഫാക്സിന്റെ കോപ്പി സഭയില്‍ വയ്ക്കാത്തതിനു പിന്നില്‍ കള്ളക്കളിയുണ്ട്.
സര്‍ക്കാര്‍ അലംഭാവം കാട്ടിയിട്ട് കമ്മിഷനെ കുറ്റപ്പെടുത്തുകയാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.












Click it and Unblock the Notifications