ജൂലൈ 10ന് റേഷന്‍ കടകള്‍ അടച്ചിടും
തൃശൂര്‍: വിവിധ ആവശ്യങ്ങളുന്നയിച്ച് റേഷന്‍ വ്യാപാരികള്‍ ജൂലൈ 10ന് റേഷന്‍ കടകള്‍ അടച്ചിട്ട് രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തും.
റേഷന്‍ വ്യാപാരി അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി സെബാസ്റ്യന്‍ ചൂണ്ടലാണ് ഇക്കാര്യം അറിയിച്ചത് ദാരിദ്യ്രരേഖക്കു കീഴെയുള്ള റേഷന്‍ കാര്‍ഡുടമകളുടെ എണ്ണം നിലവിലുള്ള 42 ശതമാനത്തില്‍ നിന്നും എട്ടാക്കി കുറയ്ക്കാനുള്ള തീരുമാനം പിന്‍വലിക്കണമെന്ന് സെബാസ്റ്യന്‍ ആവശ്യപ്പെട്ടു.
ഒരു റേഷന്‍ ഡീലറുടെ കീഴില്‍ ഇപ്പോള്‍ അഞ്ഞൂറോ അതിലേറെയോ കാര്‍ഡുടമകളാണുള്ളത്. ദാരിദ്യ്രരേഖക്കു കീഴെയുള്ള റേഷന്‍ കാര്‍ഡുടമകളുടെ എണ്ണം എട്ട് ശതമാനമായി കുറച്ചാല്‍ ഒരു ഡീലറുടെ കീഴില്‍ വരുന്ന 40 കാര്‍ഡുടമകള്‍ക്കു മാത്രമേ സാധനങ്ങള്‍ നല്‍കാനാവൂ.












Click it and Unblock the Notifications