കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സര്‍ക്കാരും മാനേജ്മെന്റുകളും ഒത്തുകളിച്ചു: ഹസ്സന്‍

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്തെ ചില സ്വാശ്രയ കോളജുകള്‍ക്ക് ന്യൂനപക്ഷ പദവി ലഭിച്ചത് സര്‍ക്കാരിന്റെ അനാസ്ഥ മൂലമാണെന്ന് കെപിസിസി വക്താവ് എം.എം.ഹസ്സന്‍.

ഇക്കാര്യത്തില്‍ സര്‍ക്കാരും മാനേജ്മെന്റുകളും ഒത്തുകളിച്ചതായി സംശയിക്കേണ്ടിയിരിക്കുന്നു. വിദ്യാഭ്യാസ വകുപ്പില്‍ നിന്ന് 14ന് അയച്ചുവെന്ന് പറയപ്പെടുന്ന ഫാക്സ് സന്ദേശം ദില്ലിയില്‍ കിട്ടിയത് 23നാണ്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അലംഭാവമാണ് കാട്ടിയത്.

ഇതുസംബന്ധിച്ച് മന്ത്രി എം.എ.ബേബിയുടെ വിശദീകരണം സംശയത്തിനിടയാക്കുന്നതാണ്. ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ഈ പ്രശ്നത്തില്‍ ദില്ലിയില്‍ പോവുകയോ സര്‍ക്കാരിന്റെ അഭിഭാഷകന്‍ കമ്മിഷന്‍ മുമ്പാകെ ഹാജരാവുകയോ ചെയ്തില്ല. സ്വാശ്ര സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനം എല്‍ഡിഎഫ് സര്‍ക്കാര്‍ അനിശ്ചിതത്വത്തിലാക്കിയിരിക്കുകയാണെന്ന് ഹസ്സന്‍ ആരോപിച്ചു.

കേബിള്‍ ടിവിക്ക് ആഡംബര നികുതി ചുമത്താനുള്ള ബജറ്റ് നിര്‍ദേശം സാധാരണക്കാരെയാണ് ബാധിക്കുക. ആയിരക്കണക്കിന് ചെറുപ്പക്കാരുടെ വരുമാനമാര്‍ഗമായ കേബിള്‍ ടിവിക്ക് ആഡംബര നികുതി ചുമത്താനുള്ള തീരുമാനം പിന്‍വലിക്കണമെന്ന് ഹസ്സന്‍ ആവശ്യപ്പെട്ടു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X