വയല്‍ നികത്തല്‍ തടയാന്‍ നിയമം: മന്ത്രി
തിരുവനന്തപുരം: നെല്‍വയല്‍ നികത്തുന്നത് തടയാന്‍ പ്രത്യേക നിയമം കൊണ്ടുവരുമെന്ന് റവന്യു മന്ത്രി കെ.പി.രാജേന്ദ്രന്‍ നിയമസഭയില്‍ അറിയിച്ചു.
ഇതിനായുള്ള ബില്‍ അടുത്ത നിയമസഭാ സമ്മേളനത്തില്‍ കൊണ്ടുവരും. ഇപ്പോഴുള്ള നിയമം വയല്‍ നികത്തുന്നത് തടയാന്‍ പര്യാപ്തമല്ലെന്ന് മന്ത്രി പറഞ്ഞു.
ജൈവകൃഷി പ്രോത്സാഹിപ്പിക്കാന്‍ പ്രത്യേക പദ്ധതികള്‍ കൊണ്ടുവരുമെന്ന് കൃഷി മന്ത്രി മുല്ലക്കര രത്നാകരന്‍ പറഞ്ഞു. പച്ചക്കറി വിപണനത്തിനായി ഗ്രാമങ്ങളില്‍ പ്രത്യേക വിപണന കേന്ദ്രങ്ങള്‍ തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications