പ്രതിപക്ഷം ബുധനാഴ്ചയും സഭ വിട്ടു
തിരുവനന്തപുരം: ന്യൂനപക്ഷ കമ്മിഷന് ഫാക്സ് അയച്ച വിഷയത്തില്‍ മന്ത്രി സഭയെ തെറ്റിദ്ധരിപ്പിച്ചുവെന്ന് ആരോപിച്ച് പ്രതിപക്ഷം ബുധനാഴ്ച നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോയി.
ഫാക്സ് പ്രശ്നത്തില്‍ സര്‍ക്കാരിന് വീഴ്ച വന്നതായി വിദ്യാഭ്യാസമന്ത്രി നിയമസഭയില്‍ പറഞ്ഞു. ന്യൂനപക്ഷ കമ്മിഷന്‍ ഓഫീസിലേക്ക് ഫാക്സ് അയക്കാന്‍ ശ്രമിച്ച് കിട്ടാത്തതുകൊണ്ട് ദില്ലിയിലെ കേരള ഹൗസിലേക്കാണ് ഫാക്സ് അയച്ചത്. കേരള ഹൗസില്‍ ഫാക്സ് വ്യക്തതയില്ലാത്തതുകൊണ്ട് അത് കമ്മിഷന്‍ ഓഫീസിലെത്തിച്ചില്ല. ഇതു സംബന്ധിച്ച് അന്വേഷണം നടത്തി വീഴ്ച വരുത്തിയവര്‍ക്കെതിരെ നടപടി സ്വീകരിക്കും.
14 തീയതി വച്ച് 23ന് ഫാക്സ് അയച്ചതിനെ കുറിച്ചും അന്വേഷിക്കുമെന്ന് മന്ത്രി പറഞ്ഞു. തുടര്‍ന്ന് മന്ത്രിയുടേത് നിരുത്തരവാദപരമായ സമീപനമാണെന്ന് ആരോപിച്ച് പ്രതിപക്ഷം സഭ വിട്ടു.












Click it and Unblock the Notifications