പരിഹാര കര്‍മങ്ങള്‍ ചെയ്യും: ദേവസ്വം പ്രസിഡന്റ്
തിരുവനന്തപുരം: ശബരിമല കോവിലില്‍ കടന്ന് അയ്യപ്പവിഗ്രഹത്തെ തൊട്ടുവെന്ന കന്നഡ നടി ജയമാലയുടെ വെളിപ്പെടുത്തലിന്റെ വെളിച്ചത്തില്‍ വേണ്ട പരിഹാര കര്‍മങ്ങള്‍ ക്ഷേത്രത്തില്‍ ചെയ്യുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ജി.രാമന്‍നായര്‍ അറിയിച്ചു.
നടിയുടെ ക്ഷേത്രസന്ദര്‍ശനത്തെ കുറിച്ച് വെളിപ്പെടുത്തിയ പരപ്പനങ്ങാടി ഉണ്ണികൃഷ്ണപ്പണിക്കര്‍ രണ്ടു വര്‍ഷം നീളുന്ന പരിഹാര കര്‍മങ്ങള്‍ക്കു നിര്‍ദേശിച്ചതായി രാമന്‍നായര്‍ പറഞ്ഞു.
ജൂണ്‍ 16 മുതല്‍ 19 വരെ ഉണ്ണികൃഷ്ണപ്പണിക്കര്‍ ര നടത്തിയ അഷ്ടമംഗല്യ പ്രശ്നത്തില്‍ ക്ഷേത്രത്തില്‍ സ്ത്രീകള്‍ ദര്‍ശനം നടത്തിയതായി കണ്ടെത്തിയതായി അറിയിച്ചിരുന്നു. അടുത്ത ദിവസം തന്നെ ജയമാല താന്‍ അയ്യപ്പവിഗ്രഹത്തെ തൊട്ടുവെന്ന് വെളിപ്പെടുത്തി പണിക്കര്‍ക്ക് കത്ത് അയച്ചു.
അതേ സമയം താന്‍ പണിക്കര്‍ക്ക് അയച്ച കത്തിന്റെ ഉള്ളടക്കം പരസ്യമാക്കിയതില്‍ ജയമാല ആശ്ചര്യം രേഖപ്പെടുത്തിയതായി ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ ഇന്ദുകുമാര്‍ പറഞ്ഞു.
അതിനിടെ ഏതാനും വര്‍ഷം മുമ്പ് ഷൂട്ടിംഗിനായി മൂന്ന് തെന്നിന്ത്യന്‍ നടിമാര്‍ ക്ഷേത്രത്തില്‍ കടന്നതായുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്.












Click it and Unblock the Notifications