Get Updates
Get notified of breaking news, exclusive insights, and must-see stories!

ശബരിമല വിഗ്രഹത്തില്‍ തൊട്ടുവെന്ന് നടി ജയമാല

തിരുവനന്തപുരം: ശബരിമലയില്‍ ദര്‍ശനത്തിനെത്തിയപ്പോള്‍ അയ്യപ്പവിഗ്രഹത്തില്‍ അറിയാതെ തൊട്ടുപോയതായി കന്നഡ സിനിമാ നടി ജയമാല ശബരിമലയില്‍ ദേവ പ്രശ്നം നടത്തിയ പരപ്പനങ്ങാടി ഉണ്ണികൃഷ്ണപ്പണിക്കര്‍ക്ക് അയച്ച കത്തില്‍ പറയുന്നു.

ഒരാഴ്ച മുമ്പ് നടന്ന ദേവപ്രശ്നത്തില്‍ ക്ഷേത്രാചാരത്തിനു വിരുദ്ധമായി സ്ത്രീകള്‍ ദര്‍ശനം നടത്തിയതായി കണ്ടെത്തിയിരുന്നു. ഇതേതുടര്‍ന്നാണ് ജയമാല ബാംഗ്ലൂരില്‍ നിന്ന് കത്തെഴുതിയത്. 1987ല്‍ താന്‍ ദര്‍ശനത്തിനായി ഭര്‍ത്താവിനൊപ്പം ശബരിമല ക്ഷേത്രത്തിലെത്തിയെന്നും അറിയാതെ ശ്രീകേവിലില്‍ കയറിയെന്നും അവിടെ വിഗ്രഹത്തിന്റെ കാല്‍ തൊട്ട് വന്ദിച്ചതായും കത്തില്‍ പറയുന്നു.

കാലില്‍ വലിയൊരു ശസ്ത്രക്രിയക്ക് വിധേയനായ ഭര്‍ത്താവിന് സുഖമായാല്‍ ശബരിമല ദര്‍ശനം നടത്താമെന്ന് നേര്‍ന്നിരുന്നു. അങ്ങനെയാണ് 48 ദിവസത്തെ വ്രതാനുഷ്ഠാനത്തിനു ശേഷം ശബരിമലയിലെത്തിയത്. സന്നിധാനത്തെ തിരക്കില്‍പ്പെട്ട താന്‍ കോവിലിനുള്ളിലേക്ക് വീണു. അവിടെ അയ്യപ്പവിഗ്രഹത്തിന്റെ കാലില്‍ തൊട്ടു വന്ദിച്ചു.

അയ്യപ്പവിഗ്രഹത്തില്‍ തൊടാന്‍ പാടില്ലെന്ന് അന്ന് തനിക്കറിയില്ലായിരുന്നു. 1999ല്‍ വീട്ടില്‍ അഷ്ടമംഗല്യ പ്രശ്നം വച്ചപ്പോള്‍ ഇക്കാര്യം ബോധ്യമായെന്നും ഇനിയൊരിക്കലും വിഗ്രഹത്തില്‍ തൊട്ടില്ലെന്നും മാപ്പ് നല്‍കണമെന്നും ജയമാല കത്തില്‍ പറയുന്നു.

എന്നാല്‍ ജയമാലയുടെ ഈ വെളിപ്പെടുത്തല്‍ വിശ്വസിക്കാനാവില്ലെന്ന് ശബരിമല തന്ത്രി കണ്ഠരര് മഹേശ്വരര് പറഞ്ഞു. വിഗ്രഹത്തില്‍ തൊടാനുള്ള സാധ്യത വളരെ വിരളമാണെന്നും ദര്‍ശനം നടത്തുമ്പോള്‍ തിരക്കില്‍ പെട്ട് ശ്രീകോവിലിനകത്തേയ്ക്ക് എത്തിയെന്നും അയ്യപ്പനെ തൊട്ടുവന്ദിച്ചുവെന്നുമുള്ള അവരുടെ വെളിപ്പെടുത്തല്‍ ഒരിക്കലെങ്കിലും മല ചവിട്ടിയിട്ടുള്ളവര്‍ വിശ്വസിക്കില്ല.

ഒരു സ്ത്രീയായ ജയമാലയ്ക്ക് ഈ തിക്കിലും തിരക്കിലും എല്ലാവരും കാണ്‍കെ ശ്രീകോവിലിനുള്ളില്‍ എങ്ങനെ കടക്കുവാന്‍ സാധിക്കുമെന്ന് തന്ത്രി ചോദിച്ചു. പരസ്പരവൈരുദ്ധ്യം ഉള്ള ഈ വെളിപ്പെടുത്തലിനെ കുറിച്ചും വിശദമായ ഒരന്വേഷണം ആവശ്യമാണെന്നും തന്ത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+