Get Updates
Get notified of breaking news, exclusive insights, and must-see stories!

അന്വേഷണം വേണമെന്ന് ശബരിമല തന്ത്രി

തിരുവനന്തപുരം: ശബരിമല ക്ഷേത്ര കോവിലില്‍ പ്രവേശിച്ച് അയ്യപ്പവിഗ്രഹത്തില്‍ തൊട്ടുവെന്ന കന്നഡ നടി ജയമാലയുടെ പ്രസ്താവനയെ കുറിച്ച് അന്വേഷണം നടത്തണമെന്ന് ശബരിമല തന്ത്രി കണ്ഠരര് മഹേശ്വരര് ആവശ്യപ്പെട്ടു.

ശബരിമല ചവിട്ടിയ ഒരാള്‍ക്കു പോലും ഇത് വിശ്വസിക്കാനാവില്ല. ജയമാല പറയുന്നതു പോലെ തിക്കില്‍ പെട്ട് വീണാലും സോപാനത്തിലെ അഞ്ച് പടികളും കയറി, പിന്നെയും പത്തടി നീങ്ങിച്ചെന്നു വേണം അയ്യപ്പവിഗ്രഹത്തെ തൊടാന്‍. സ്ത്രീയായ ജയമാലയ്ക്ക് തിക്കിലും തിരക്കിലും എങ്ങനെ ശ്രീകോവിലില്‍ പ്രവേശിക്കാനാവും.? കണ്ടുനിന്ന ആരും പ്രതികരിച്ചില്ലെന്ന് വിശ്വസിക്കാനാവുന്നില്ല. പരസ്പരവിരുദ്ധമായ ഈ പ്രസ്താവനയെ കുറിച്ച് അന്വേഷണം നടത്തി സത്യം പുറത്തുകൊണ്ടുവരണം.

86-87 കാലത്ത് ശബരിമല മേല്‍ശാന്തിയായിരുന്ന വാസുദേവ ശര്‍മയ്ക്കൊപ്പം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു തന്ത്രി.

ദേവപ്രശ്നത്തില്‍ ക്ഷേത്രത്തില്‍ സ്ത്രീസ്പര്‍ശം കണ്ടതായുള്ള വാദം അംഗീകരിക്കാനാവില്ല. നടിയുടെ ആരോപണത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ടാവാമെന്നും ഇക്കാര്യങ്ങളൊക്കെ വിശദമായ അന്വേഷണത്തിന് സര്‍ക്കാര്‍ വിധേയമാക്കണമെന്നും തന്ത്രി പറഞ്ഞു.

ദേവപ്രശ്നത്തെ ചോദ്യം ചെയ്തുകൊണ്ട് തന്ത്രി മുന്നോട്ടുവന്നതോടെ വിവാദം ചൂട് പിടിച്ചിരിക്കുകയാണ്. ദേവപ്രശ്നം നടത്തിയ പരപ്പനങ്ങാടി ഉണ്ണികൃഷ്ണപ്പണിക്കര്‍ നിര്‍ദേശിച്ചതു പ്രകാരം പരിഹാര കര്‍മങ്ങള്‍ ചെയ്യുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്റ് ജി.രാമന്‍നായര്‍ പറഞ്ഞ സാഹചര്യത്തിലാണ് ദേവപ്രശ്നത്തില്‍ കണ്ടത് ശരിയല്ലെന്ന് തന്ത്രി പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+