സ്വാശ്രയ പ്രവേശനം: ഇക്കൊല്ലം മാറ്റമില്ല
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന സ്വാശ്രയബില്‍ ഇക്കൊല്ലം നടപ്പാക്കേണ്ടെന്ന് ഇടതുമുന്നണി നേതൃത്വം തീരുമാനിച്ചു. പഴയതു പോലെ സര്‍ക്കാര്‍ സീറ്റും മാനേജ്മെന്റ് സീറ്റും 50 ശതമാനം വീതം എന്ന അനുപാതത്തിലായിരിക്കും ഈ വര്‍ഷവും പ്രവേശനം.
പുതിയ ബില്‍ സംബന്ധിച്ച കാര്യങ്ങള്‍ പൂര്‍ണ്ണമായും നടപ്പാക്കാനാകാത്ത സാഹചര്യത്തിലാണിത്. നിയമത്തിന്റെ അടിസ്ഥാനത്തില്‍ ഇക്കൊല്ലം പ്രവേശനവും ഫീസും ഏര്‍പ്പെടുത്താനുള്ള സമയം കുറവായത് വിദ്യാര്‍ഥികളുടെ ഭാവിയെ ബാധിക്കുമെന്ന ആശങ്ക ഉയര്‍ന്ന സാഹചര്യത്തിലാണ് ഈ തീരുമാനം.
ഇപ്പോള്‍ പരിഗണനയിലിരിക്കുന്ന സ്വാശ്രയനിയമം ജൂണ്‍ 29ന് തന്നെ പാസാക്കുമെങ്കിലും അടുത്തവര്‍ഷം മാത്രമേ നടപ്പാക്കുകയുള്ളു. ഇതിനിടയില്‍ കിട്ടുന്ന സമയം കൊണ്ട് സ്വാശ്രയ പ്രവേശനത്തിലെ പ്രശ്നങ്ങള്‍ നേരിടാമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്.
ഫീസ് ഈടാക്കുന്നതും മുന്‍വര്‍ഷത്തേതു പോലെയായിരിക്കും. കഴിഞ്ഞവര്‍ഷങ്ങളില്‍ എല്ലാ സീറ്റിലും ജസ്റിസ് തോമസ് കമ്മീഷന്‍ നിശ്ചയിച്ച ഫീസാണ് നടപ്പാക്കിയത്. പിന്നോക്കവിഭാഗത്തിന് സര്‍ക്കാര്‍ സ്കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തി ഫീസ് ഇളവ് നല്കുകയായിരുന്നു.












Click it and Unblock the Notifications