മാനഭംഗക്കേസില്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ പിടിയില്‍
പാറ്റ്ന: സ്കൂള്‍ കാമ്പസില്‍ വച്ച് വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്തുവെന്ന കുറ്റത്തിന് പബ്ലിക് സ്കൂള്‍ പ്രിന്‍സിപ്പലും അയാളുടെ ഒരു സുഹൃത്തും അറസ്റിലായി.
പാറ്റ്നയിലെ സെന്‍ട്രല്‍ പബ്ലിക് സ്കൂള്‍ പ്രിന്‍സിപ്പലായ മണിരാജ്സിംഗാണ് പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്ത കേസില്‍ അറസ്റിലായത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം നടന്നതെങ്കിലും കുട്ടിയുടെ മാതാപിതാക്കള്‍ ഇത് രഹസ്യമാക്കി വച്ചിരിക്കുകയായിരുന്നു. ബുധനാഴ്ചയാണ് പെണ്‍കുട്ടിയുടെ അച്ഛന്‍ കേസ് നല്‍കിയത്.
പെണ്‍കുട്ടിയുടെ അമ്മ ഈ സ്കൂളിലെ അധ്യാപികയാണ്. പെണ്‍കുട്ടിയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വൈദ്യപരിശോധനക്ക് വിധേയമാക്കി.
സ്കൂളിലെ ഒരു ഒറ്റപ്പെട്ട മുറിയിലേക്ക് പ്രിന്‍സിപ്പല്‍ തന്നെ കൊണ്ടുപോയെന്നും അവിടെ വച്ച് ബലാത്സംഗം ചെയ്തുവെന്നുമാണ്് പെണ്‍കുട്ടി പറയുന്നത്. ഈ സമയത്ത് പ്രിന്‍സിപ്പലിന്റെ സുഹൃത്ത് പുറത്ത് കാവല്‍ നില്‍ക്കുകയായിരുന്നു.












Click it and Unblock the Notifications