Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫാക്സ് പ്രശ്നം: ചീഫ് സെക്രട്ടറി അന്വേഷിക്കും

തിരുവനന്തപുരം: ദേശീയ ന്യൂനപക്ഷ കമ്മിഷന് ഫാക്സ് അയയ്ക്കുന്നതില്‍ എന്തെങ്കിലും വീഴ്ച വന്നിട്ടുണ്ടോയെന്ന കാര്യം അന്വേഷിക്കുന്നതിന് ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ നിയമസഭയില്‍ അറിയിച്ചു.

പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി ഉന്നയിച്ച ക്രമപ്രശ്നത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. ചീഫ് സെക്രട്ടറിയുടെ അന്വേഷണത്തില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിലെ ചില വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ന്യൂനപക്ഷ പദവി നല്‍കിയ തീരുമാനം പുന:പരിശോധിക്കണമെന്ന് ന്യൂനപക്ഷ കമ്മിഷനോട് ആവശ്യപ്പെടുമെന്ന് വിദ്യാഭ്യാസമന്ത്രി എം.എ.ബേബി പറഞ്ഞു.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ന്യൂനപക്ഷ പദവി നല്‍കുന്നതു സംബന്ധിച്ച് പുതിയ പ്രൊഫഷണല്‍ കോളജ് ബില്ലില്‍ വ്യക്തമായ ചില വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബില്‍ പാസാക്കുന്നതോടെ ഇതുസംബന്ധിച്ച അവ്യക്തതകള്‍ അവസാനിക്കുമെന്നും മന്ത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+