കൗണ്‍സിലിംഗ് തീയതി ജൂലൈ അഞ്ചിന് പ്രഖ്യാപിക്കും
തിരുവനന്തപുരം: ഈ വര്‍ഷത്തെ മെഡിക്കല്‍, എഞ്ചിനീയറിംഗ് കോഴ്സുകളിലേക്കുള്ള കൗണ്‍സിലിംഗിന്റെ തീയതി ജൂലൈ അഞ്ചിന് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി എം.എ.ബേബി നിയമസഭയില്‍ അറിയിച്ചു.
ഇത്തവണ പതിനഞ്ച് കൗണ്‍സിംലിഗ് കേന്ദ്രങ്ങളുണ്ടാവും. എല്ലാ കേന്ദ്രങ്ങളിലും ഓണ്‍ലൈന്‍ കൗണ്‍സിംലിംഗ് സംവിധാനമായിരിക്കും ഏര്‍പ്പെടുത്തുക. കൗണ്‍സിലിംഗിനായി എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പ്രത്യേക പരിശീലനം നല്‍കിയ ഉദ്യോഗസ്ഥരെ നിയോഗിക്കും. പി.സി.വിഷ്ണുനാഥി(കോണ്‍ഗ്രസ്)ന്റെ സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി.
പുതിയ സ്വാശ്രയ ബില്ല് അനുസരിച്ചായിരിക്കും ഈ വര്‍ഷത്തെ പ്രവേശനമെന്നും മന്ത്രി പറഞ്ഞു.












Click it and Unblock the Notifications