മന്ത്രി ജോസഫിന് ഹൈക്കോടതി നോട്ടീസ്
കൊച്ചി: മൈത്രി ഭവന പദ്ധതിയിലെ കോടികളുടെ അഴിമതി അന്വേഷിക്കണമെന്ന പൊതുതാത്പര്യ ഹര്‍ജിയിന്മേല്‍ പൊതുമരാമത്ത് മന്ത്രി പി.ജെ.ജോസഫിനും മറ്റും ഹൈക്കോടതി നോട്ടീസ് അയച്ചു.
സര്‍ക്കാരിനും ആഭ്യന്തര വകുപ്പ് സെക്രട്ടറിക്കും വിജിലന്‍സ് ഡയറക്ടര്‍ക്കും ഭവന നിര്‍മാണ ബോര്‍ഡിനും അക്കൗണ്ടന്റ് ജനറലിനും ഹഡ്കോ ചെയര്‍മാനും നോട്ടീസ് അയച്ചിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് പാലക്കാട് മുനിസിപ്പല്‍ കൗണ്‍സിലറുമായ പി.വി.രാജേഷ് നല്‍കിയ ചീഫ് ജസ്റിസ് വി.കെ.ബാലി, ജസ്റിസ് പി.ആര്‍.രാമന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് നോട്ടീസ് അയച്ചത്.
ഈ പ്രശ്നത്തില്‍ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സര്‍ക്കാരിനാേേട് ബെഞ്ച് ആവശ്യപ്പെട്ടു.












Click it and Unblock the Notifications